കണ്ണൂരില്‍ ലഹരിയെ കുറിച്ച് പൊലീസിന് വിവരം നല്‍കിയെന്ന് ആരോപിച്ച് യുവാവിന് സുഹൃത്തുക്കളുടെ മർദ്ദനം.

എടക്കാട് സ്വദേശി റിസല്‍ പരുക്കേറ്റ് ചികിത്സയിലാണ്. സുഹൃത്തുക്കളായ ഏഴ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
നാല് പേർ അറസ്റ്റിലായി. ജെറിസ്, ഫറാസ്, ഇസ്ഹാഖ്, ഷബീബ് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ കഴിയുന്ന റിസല്‍ വിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചു.
അതേസമയം കൊച്ചി നെടുമ്ബാശ്ശേരിയില്‍ 4 കിലോ കഞ്ചാവുമായി ഊബർ ഡ്രൈവറായ യുവാവ് പിടിയില്‍. കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത്. ഊബർ ഡ്രൈവറായ റാഷിദ് വില്‍പ്പനയ്ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Four arrested