ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടുവിൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 3 കേസുകളിലായി 10000 രൂപ പിഴ ചുമത്തി. നടുവിൽ പോളിടെക്‌നിക് കോളേജിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പുറക് വശത്ത് മദ്യകുപ്പികൾ അടക്കം നിരവധി മാലിന്യങ്ങൾ തള്ളിയതിന് കെട്ടിട ഉടമയ്ക്ക് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.

പോളിടെക്നിക്കിന് സമീപം പ്രവർത്തിച്ചു വരുന്ന വൈബ് കൂൾബാർ എന്ന സ്ഥാപനത്തിന് മാലിന്യങ്ങൾ കടയുടെ പരിസരത്ത് കൂട്ടിയിട്ടതിന് 2500 രൂപയും നടുവിൽ ഹയർ സെക്കന്ററി സ്കൂളിന് മുൻവശത്തുള്ള സ്ഥലത്ത് മാലിന്യങ്ങൾ കൂട്ടിഇട്ടതിനു സ്ഥലമുടമക്കും സ്‌ക്വാഡ് 3000 രൂപ പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, നടുവിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ക്ലാർക്ക് സുനിൽ കുമാർ എന്നവർ പങ്കെടുത്തു.
Enforcement squad