വെള്ളൂർ ബേങ്ക് കണ്ടോത്ത് ശാഖയ്ക്ക് മുന്നിലാണ് ജീവനക്കാർ പച്ചക്കറി കൃഷി ഒരുക്കിയത്.കയ്പ്പ, വെണ്ട,തക്കാളി, മുളക്, വഴുതിന, തുടങ്ങി പത്ത് ഇനങ്ങളാണ് കൃഷി ചെയ്തത്. ബേങ്ക് പ്രസിഡണ്ട് കെ പി ജ്യോതി, ബേങ്ക് സെക്രട്ടറി കെ തങ്കമണി എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.

കണ്ടോത്ത് എ എൽ പി സ്കൂൾ കുട്ടികൾ വിളവെടുപ്പ് ഉൽസവത്തിൽ പങ്കാളികളായി. ബേങ്ക് വൈസ് പ്രസിഡണ്ട് വി പി പ്രഭാകരൻ , അസിസ്റ്റൻ്റ് സെക്രട്ടറി എം അംബുജാക്ഷി , ഡയരക്ടർ കെ അനീഷ് ബാബു, മാനേജർ പി വി ബിന്ദു,സ്കൂൾ ഹെഡ് മിസ്ട്രസ് പി പി സനില,പി ടി എ പ്രസിഡണ്ട്പി ഷിജിത്ത് , സ്റ്റാഫ് സെക്രട്ടറി എ കെ ഗിരിജ, എ വി രഞ്ജിത്ത്, പി പി അനൂജ് , എം ധനഞ്ജയൻ , എൻ എം ദിലീപ് എന്നിവർ പങ്കെടുത്തു.
ആദ്യ വിളവെടുപ്പിലെ മുഴുവൻ ഉൽപ്പന്നങ്ങളും കണ്ടോത്ത് എ എൽ പി സ്കൂളിലേക്ക് നൽകി.
vegetable farming