ധർമ്മശാല:ആന്തൂർ നഗരസഭ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം-ഉല്ലാസ് - മൂന്നാംഘട്ടം 2024-25 സംഘാകസമിതി രൂപീകരണവും സർവ്വേ പരിശീലനവും സംഘടിപ്പിച്ചു.
നഗരസഭാ ഹാളിൽ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.പദ്ധതിയെക്കുറിച്ച് കണ്ണൂർ ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഷാജു ജോൺ വിശദീകരിച്ചു. സർവ്വെ ഗൂഗിൾ ഫോം പരിശീലവും നടന്നു.
വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതവും പ്രേരക് രാജിനി നന്ദിയും പറഞ്ഞു.സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ എന്നിവർ സന്നിഹിതരായിരുന്നു.
ullas