കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. മലപ്പുറം സ്വദേശിനിയായ ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രക്കുളത്തിൽ അമീബിക്മസ്‌തിഷ്ക ജ്വരത്തിന് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. കുളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
Ameobic