സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം
Oct 6, 2025 03:26 PM | By Sufaija PP

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ഇടുക്കി ചിന്നക്കനാൽ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ചിന്നക്കനാൽ പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ വെച്ചാണ് ജോസഫിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.45ഓടെയാണ് ആക്രമണം ഉണ്ടായത്. 

നേരത്തെ തന്നെ നിരവധി തവണ ഇവിടെ കാട്ടാന ഇറങ്ങി നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് മാത്രം എട്ട് കാട്ടാനകളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനകളെ തുരത്താനോ സുരക്ഷ ഒരുക്കാനോ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് ആരോപണം. ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു ജോസഫ്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. ജോസഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം അൽപ്പസമയത്തിനകം ആശുപത്രിയിലേക്ക് മാറ്റും. സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുറപ്പെട്ടു.

Wild elephant attack

Next TV

Related Stories
തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

Oct 6, 2025 03:23 PM

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്

തിരുവോണം ബമ്പർ ആലപ്പുഴ സ്വദേശിക്ക്...

Read More >>
റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

Oct 6, 2025 12:28 PM

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ കൂടി

റെക്കോർഡ് കുതിപ്പിൽ സംസ്ഥാനത്തെ സ്വർണവില, പവന് 1,000 രൂപ...

Read More >>
എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

Oct 6, 2025 12:23 PM

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണു...

Read More >>
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

Oct 6, 2025 12:20 PM

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ കേസ്

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണവും വധ ഭീഷണിയും: മധ്യവയസ്കനെതിരെ...

Read More >>
തെരുവ് നായകൾക്കെതിരെ നാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന് പരിക്ക്

Oct 6, 2025 12:13 PM

തെരുവ് നായകൾക്കെതിരെ നാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന് പരിക്ക്

തെരുവ് നായകൾക്കെതിരെ ഏകാങ്കനാടക അവതരണത്തിനിടെ നായയുടെ ആക്രമണം: നാടകകാരന്...

Read More >>
Top Stories










News Roundup






News from Regional Network





Entertainment News





//Truevisionall