തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറി തീവെച്ച് നശിപ്പിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ ഒഡീഷ സ്വദേശിയായ മുന്‍ ജോലിക്കാരനെതിരെ പോലീസ് കേസെടുത്തു.ധര്‍മ്മശാലയിലെ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നവീന്‍ ബോര്‍ഡ്‌സ് എന്ന ഫാക്ടറിയിലാണ് തീവെപ്പ് നടത്തിയത്.

23 ന് പുലര്‍ച്ചെ 1.30 നും രാവിലെ 9 നും ഇടയിലായിരുന്നു സംഭവം.ചിറക്കല്‍ മണ്ഡപത്തിലെ വല്‍സല നിവാസില്‍ പി.ശരത്കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി.ഗോഡൗണില്‍ സൂക്ഷിച്ച ഫെയ്‌സ് വിനീര്‍, കോര്‍ വിനീര്‍, പ്ലൈവുഡുകള്‍, ഡോറുകള്‍ എന്നിവയുള്‍പ്പെടെ കത്തിനശിച്ചു.
സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ഫാക്ടറിയിലെ മുന്‍ ജീവനക്കാരന്‍ ബാബയാണ് തീവെപ്പിന് പിന്നിലെന്ന് വ്യക്തമായത്.
Case