പരീക്ഷയ്ക്ക് ​ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

പരീക്ഷയ്ക്ക് ​ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക
Mar 29, 2025 02:57 PM | By Sufaija PP

തിരുവനന്തപുരം:പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്എസി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്‍ററുകൾ. 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു.

ആറ് മാസം കൂടുമ്പോഴാണ് വകുപ്പ്തല പരീക്ഷ നടത്തുന്നത്. ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഇനിയും വൈകുന്നതോടെ നിരവധി പേര്‍ക്ക് പ്രെമോഷന് സാധ്യത നഷ്ടപ്പെടും. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് കാരണമെന്ന് പിഎസ്എസി പ്രതികരിച്ചു.

ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കുകയായിരുന്നു. ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കേണ്ടിയിരുന്നതെന്നും പിഎസ്‍സി വ്യക്തമാക്കുന്നു.

Psc

Next TV

Related Stories
 പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു

Mar 30, 2025 10:14 PM

പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം ആരംഭിച്ചു

പട്ടുവം മുതുകുട മേപ്പള്ളി കല്ലക്കുടിയൻ തറവാട് പുത്തൂർ അഗതി ഗുരുക്കൾ ദേവസ്ഥാനം കളിയാട്ടം...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

Mar 30, 2025 10:12 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി

പട്ടുവം ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം...

Read More >>
എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു

Mar 30, 2025 10:09 PM

എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു

എസ് എസ് എഫ് തിരുവട്ടൂർ യൂണിറ്റ് പെരുന്നാൾ കീസ് വിതരണം ചെയ്തു...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; 10000 രൂപ പിഴ ചുമത്തി

Mar 30, 2025 07:20 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം; 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണം. 10000 രൂപ പിഴ...

Read More >>
മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

Mar 30, 2025 07:13 PM

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ...

Read More >>
എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ് സംഘടിപ്പിച്ചു

Mar 30, 2025 07:09 PM

എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ് സംഘടിപ്പിച്ചു

എസ് ടി യു മോട്ടോർ മിനി ലോറി ഡ്രൈവേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി റംസാൻ മീറ്റ്...

Read More >>
Top Stories

News Roundup

Entertainment News