കണ്ണൂർ: കോളേജ് വിദ്യാർത്ഥിനികളുടെ ഫോട്ടോ മോർഫ് ചെയ്ത് തലക്കെട്ട് നൽകി മനപ്പൂർവ്വം അപമാനിച്ച വിദ്യാർത്ഥി പിടിയിൽ. തോട്ടട സ്വദേശി തരുൺ (20) നെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ഒമ്പത് വിദ്യാർത്ഥിനികളുടെ പരാതിയിലായിരുന്നു കേസ്.

ഇക്കഴിഞ്ഞ ജനുവരി ഒന്നിനും ഫെബ്രവരി 28 നുമിടയിലാണ് പരാതിക്കാസ്പദമായ സംഭവം.എസ്.എഫ്.ഐ.കോളേജ്നേതാവു കൂടിയായ പ്രതി അപമാനിക്കാൻ പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്യുകയും തലക്കെട്ടോടുകൂടി ടെലിഗ്രാം ഗ്രൂപ്പിൽ ഷെയർ ചെയ്യുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥിനികൾ ടൗൺ പോലീസിൽ പരാതി നൽകി.ഒമ്പത് വിദ്യാർത്ഥിനികളുടെ പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു
Morfing