മലപ്പട്ടം ഹയാത്തുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ലഹരിവിരുദ്ധ സന്ദേശ കൈമാറ്റവും സംഘടിപ്പിച്ചു. പരിപാടിയിൽ സമൂഹത്തിലെ നാനാതുറകളിൽ പെട്ട പ്രമുഖർ സംബന്ധിച്ചു.

മഹല്ല് പ്രസിഡൻറ് കെ അഷറഫ് മൗലവിയുടെ അധ്യക്ഷതയിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു അഷറഫ് മലപ്പട്ടം ലഹരി വിരുദ്ധ സന്ദേശം കൈമാറി.മഹല്ല് ഖതീബ് അബ്ദുൽ ഖാദർ സഖാഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
പുഷ്പജൻ പി മലപ്പട്ടം പ്രഭാകരൻ രാധാകൃഷ്ണൻ എം വി മനോജ് കെഎം പുരുഷോത്തമൻ എ അബൂബക്കർ ഇ ഇബ്രാഹിംകുട്ടി MV തുടങ്ങിയവർ പങ്കെടുത്തു മഹല്ല് സെക്രട്ടറി ഉസ്മാൻ മാസ്റ്റർ സ്വാഗതവും ഹാരിസ് പി വി നന്ദിയും പറഞ്ഞു.
malappattam hayathul islam