മാലിന്യ നിർമാർജനത്തിനും ഉത്പാദന മേഖലക്കും അടിസ്ഥാന മേഖലക്കും പ്രാധാന്യം നൽകിക്കൊണ്ട് ആന്തൂർ നഗരസഭ ബജറ്റ്

മാലിന്യ നിർമാർജനത്തിനും ഉത്പാദന മേഖലക്കും അടിസ്ഥാന മേഖലക്കും പ്രാധാന്യം നൽകിക്കൊണ്ട് ആന്തൂർ നഗരസഭ ബജറ്റ്
Mar 26, 2025 01:21 PM | By Sufaija PP

ആന്തൂർ നഗരസഭ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ചെയർമാൻ പി മുകുന്ദന്റെ അധ്യക്ഷതയിൽ വൈസ് ചെയർപേഴ്സൺ വി സതീദേവിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. 70,96,04,928 രൂപ വരവും, 60,79,95,750 രൂപ ചെലവും 10,16,09,178 രൂപ മിച്ചമായും വകയിരുത്തി.

4.7 കോടി രൂപ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്, കമ്മ്യൂണിറ്റി സാനിറ്ററി ഇൻസിനേറ്ററിന് 30 ലക്ഷം, ഷീ ടർഫിന് 50 ലക്ഷം, ലൈഫ് പാർപ്പിട പദ്ധതിക്ക് 42 ലക്ഷം, ഭവന റിപ്പയറിന് 56 ലക്ഷം, വനിത ഫിറ്റ്നസ് സെന്റർ ഉപകരണങ്ങൾക്ക് 30 ലക്ഷം, റോഡ് മെയിന്റനൻസിന് 5.6 കോടി, അംഗൻവാടി പോഷകാഹാരത്തിന് 50 ലക്ഷം, സമഗ്ര നെൽകൃഷി വികസനത്തിന് 50 ലക്ഷം, റിംഗ് കമ്പോസ്റ്റ് ബൊക്കാശി ബക്കറ്റ് 18 ലക്ഷം, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 1.5 കോടി, വിജ്ഞാന കേരളം 10 ലക്ഷം, മൊറാഴ ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് 50 ലക്ഷം, എൻസിഎഫ് ആർ ആർ എഫ് നവീകരണത്തിന് 40 ലക്ഷം, പുന്നക്കുളങ്ങര കുറ്റിയിൽ കുളം നവീകരണത്തിന് 60 ലക്ഷം, പറശ്ശിനിക്കടവ് ബോട്ടുജെട്ടിക് സമീപം ടോയ്ലറ്റ് സമുചയത്തിന് 20 ലക്ഷം,

സമഗ്ര പച്ചക്കറി വികസനത്തിന് 8 ലക്ഷം, സമഗ്ര തെങ്ങ് കൃഷി വികസനത്തിന് പത്തുലക്ഷം, കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണത്തിന് 15 ലക്ഷം, ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി 6 ലക്ഷം, കറവപ്പശു വിതരണത്തിന് മൂന്നുലക്ഷം, വയോമിത്രം പദ്ധതിക്ക് 15 ലക്ഷം, ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾക്കായി 2.5 ലക്ഷം, റിജക്ട് വേസ്റ്റ് ഡിസ്പോസലിന് 12 ലക്ഷം, ഓണക്കാല വ്യവസായ പ്രദർശന വിപണന മേളയ്ക്ക് 2 ലക്ഷം, വിഭിന്ന ശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനായി 16 ലക്ഷം, വയോജനങ്ങൾക്ക് ടോക്കിങ് കോർണറിനായി 3 ലക്ഷം, പെയിൻ ആൻഡ് പാലിയേറ്റീവ് പദ്ധതിക്ക് 15 ലക്ഷം, മോറാഴ പറശ്ശിനിക്കടവ് എഫ് എച്ച് സി അർബൻ പി എച്ച് സി വെൽനസ് സെന്റർ മരുന്നിന് 15 ലക്ഷം, എൻഎച്ച് എം ഹോമിയോ എൻഎച്ച് ആയുർവേദ ആശുപത്രിക്ക് 10 ലക്ഷം,

അതി ദരിദ്രർക്ക് മരുന്ന് ഭക്ഷണത്തിനായി 3.6 ലക്ഷം, മെൻസ്ട്രൽ കപ്പ് വിതരണത്തിനായി 2 ലക്ഷം, ഗവൺമെന്റ് സ്കൂളുകൾക്ക് കമ്പ്യൂട്ടറിനായി 20 ലക്ഷം, സിസിടിവി ക്യാമറ സ്ഥാപിക്കൽ 4 ലക്ഷം, സോക്ക് പിറ്റ് നിർമ്മാണം 5 ലക്ഷം, പ്രാഥമിക ജീവൻ രക്ഷാ പരിശീലനത്തിന് ഒരു ലക്ഷം, സാംസ്കാരിക സ്ഥാപനങ്ങൾക്ക് പത്രവിതരണത്തിനു 3.5 ലക്ഷം, നീന്തൽ പരിശീലനത്തിന് 1.5 ലക്ഷം, പട്ടികജാതി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയൽ സ്കോളർഷിപ്പിന് 15 ലക്ഷം, പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പിന് 5 ലക്ഷം, ഭവന റിപ്പയറിന് 15 ലക്ഷം, ഹരിത കർമ്മ സേനകൾക്ക് ചണബാഗ് ഒരു ലക്ഷം, മൊറഴ ഹയർ സെക്കൻഡറി സ്കൂളിന് സമ്പൂർണ്ണ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ 20 ലക്ഷം, വെള്ളിക്കീൽ ഫിഷറീസ് ആശുപത്രിക്ക് മഴവെള്ള സംഭരണിക്കായി അഞ്ച് ലക്ഷം,

ബക്കളം, കോടല്ലൂർ, കുഞ്ഞരയാല്‍ സബ് സെന്ററുകൾക്ക് സോളാർ പ്ലാന്റ് 15 ലക്ഷം, കാഴ്ച വൈകല്യമുള്ളവർക്ക് മൊബൈൽ ഫോണിന് 1.5 ലക്ഷം, കടമ്പേരി ജി യു പി സ്കൂൾ ഗ്രൗണ്ട് നവീകരണത്തിന് 2 ലക്ഷം, ഹരിത കർമ്മ സേനയ്ക്ക് ബിസിനസ് ഡെവലപ്മെന്റ് പ്ലാൻ 7.5 ലക്ഷം, കുളിച്ചാൽ സ്റ്റേഡിയം നിർമ്മാണത്തിന് 2 ലക്ഷം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് തൊഴിൽ സംരംഭത്തിന് അഞ്ച് ലക്ഷം, ബഡ്സ് സ്കൂൾ നിർവഹണത്തിന് 25 ലക്ഷം, അങ്കണവാടികൾക്ക് മിനി ലൈബ്രറി 5 ലക്ഷം, പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിക്കൽ 2 ലക്ഷം, കൂൺ ഗ്രാമം 3 ലക്ഷം, സ്ട്രീറ്റ് ലൈൻ വലിക്കൽ 30 ലക്ഷം, നഗരസഭ ലൈബ്രറി 30 ലക്ഷം എന്നിങ്ങനെയാണ് പ്രഖ്യാപനം.

Anthoor Municipality budget

Next TV

Related Stories
മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

Mar 29, 2025 09:09 PM

മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ...

Read More >>
ആനയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പുറമേ ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നു; 2 ദിവസത്തിനിടെ പിടികൂടിയത് 6 രാജവെമ്പാലകളെ

Mar 29, 2025 07:29 PM

ആനയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പുറമേ ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നു; 2 ദിവസത്തിനിടെ പിടികൂടിയത് 6 രാജവെമ്പാലകളെ

ആനയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പുറമേ ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നു; 2 ദിവസത്തിനിടെ പിടികൂടിയത് 6...

Read More >>
നവീൻ ബാബുവിന്റെ മരണം; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

Mar 29, 2025 07:26 PM

നവീൻ ബാബുവിന്റെ മരണം; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

നവീൻ ബാബുവിന്റെ മരണം; അന്വേഷണ സംഘം കുറ്റപത്രം...

Read More >>
മലപ്പട്ടം ഹയാത്തുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റി ഇഫ്താർ സംഗമവും ലഹരിവിരുദ്ധ സന്ദേശ കൈമാറ്റവും സംഘടിപ്പിച്ചു

Mar 29, 2025 07:23 PM

മലപ്പട്ടം ഹയാത്തുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റി ഇഫ്താർ സംഗമവും ലഹരിവിരുദ്ധ സന്ദേശ കൈമാറ്റവും സംഘടിപ്പിച്ചു

മലപ്പട്ടം ഹയാത്തുൽ ഇസ്ലാം പള്ളി മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ലഹരിവിരുദ്ധ സന്ദേശ കൈമാറ്റവും...

Read More >>
സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആന്തൂർ നഗരസഭക്ക് കണ്ണൂർ ഡിപിസിയുടെ ആദരവ്

Mar 29, 2025 07:20 PM

സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആന്തൂർ നഗരസഭക്ക് കണ്ണൂർ ഡിപിസിയുടെ ആദരവ്

സ്വരാജ് ട്രോഫി കരസ്ഥമാക്കിയ ആന്തൂർ നഗരസഭക്ക് കണ്ണൂർ ഡിപിസിയുടെ...

Read More >>
പരീക്ഷയ്ക്ക് ​ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

Mar 29, 2025 02:57 PM

പരീക്ഷയ്ക്ക് ​ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

പരീക്ഷയ്ക്ക് ​ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത്...

Read More >>
Top Stories