കണ്ണൂർ: ജില്ലയിലെ ബസ് തൊഴിലാളികള്‍ക്ക് 2024-25 വര്‍ഷത്തെ ബോണസ് ഏപ്രില്‍ പത്തിനുളളില്‍ വിതരണം ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍ എം. സിനിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

തൊഴിലാളികള്‍ക്ക് പ്രതിമാസം 3500 രൂപ സീലിംഗ് നിശ്ചയിച്ച് ആയതിന്റെ ഒരു വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം ബോണസ് നല്‍കാൻ യോഗത്തില്‍ തീരുമാനിച്ചു.
തൊഴിലുടമകളെ പ്രതിനിധീകരിച്ച് രാജ്കുമാര്‍ കരുവാരത്ത്, കെ.ഗംഗാധരന്‍, പി.കെ.പവിത്രന്‍, കെ.വിജയന്‍, ടൈറ്റസ് ബെന്നി എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളായി വി.വി.പുരുഷോത്തമന്‍, താവം ബാലകൃഷ്ണന്‍, വി.വി.ശശീന്ദ്രന്‍ എന്നവരും യോഗത്തില്‍ പങ്കെടുത്തു.
Bonus for bus workers