അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിനു 14000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിനു 14000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
Apr 8, 2025 06:18 PM | By Sufaija PP

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 3 കേസുകളിലായി 14000 രൂപ പിഴ ചുമത്തി. പറവൂരിൽ പ്രവർത്തിച്ചു വരുന്ന സി. പി സ്റ്റോർ പറവൂർ ക്ഷീരോത്പാദക സഹകരണ സംഘം, കെ വേണുഗോപാലൻ എന്നവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തുടങ്ങിയവയ്ക്ക് ആണ് സ്‌ക്വാഡ് പിഴ ചുമത്തിയത്.

സി. പി സ്റ്റോറിൽ നിന്നുള്ള മാലിന്യങ്ങൾ പൊതു റോഡിനു സമീപം കൂട്ടി ഇട്ട് കത്തിച്ചതിനും മാലിന്യങ്ങൾ പരിസരപ്രദേശത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും സ്‌ക്വാഡ് 3000 രൂപ പിഴ ചുമത്തി. സി പി സ്റ്റോർ പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന്റെ പുറക് വശത്ത് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കാലങ്ങളായി കൂട്ടിയിട്ടത്തിന് കെട്ടിട ഉടമയയായ കെ വേണുഗോപാലന് സ്‌ക്വാഡ് 3000 രൂപയും പിഴയിട്ടു. മാലിന്യങ്ങൾ സംഭവ സ്ഥലത്ത് നിന്ന് എടുത്തു മാറ്റി വേർതിരിച്ചു ഹരിത കർമ്മ സേനയ്ക്ക് കൈമാറാനും നിർദേശം നൽകി.

പറവൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിടത്തിനു മുൻപിൽ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ടതിനും കത്തിച്ചതിനും സ്ഥാപനത്തിന്റെ മലിന ജല ടാങ്ക് ഓവർ ഫ്ലോ ചെയ്ത് മലിന ജലം പ്രദേശത്ത് കെട്ടി കിടക്കുന്നതിനും പ്രദേശത്ത് ദുർഗന്ധം പരത്തുന്നതിനും സ്‌ക്വാഡ് 8000 രൂപ പിഴ ചുമത്തി.

മലിന ജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണം എന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ പങ്കെടുത്തു.

District Enforcement Squad imposes fine

Next TV

Related Stories
തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

Apr 17, 2025 08:59 PM

തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
പോലീസ് സ്റ്റേഷൻ ഉപരോധം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 19 പേർക്കെതിരെ കേസ്

Apr 17, 2025 08:54 PM

പോലീസ് സ്റ്റേഷൻ ഉപരോധം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 19 പേർക്കെതിരെ കേസ്

പോലീസ് സ്റ്റേഷൻ ഉപരോധം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 19 പേർക്കെതിരെ...

Read More >>
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Apr 17, 2025 08:49 PM

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ...

Read More >>
ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ് 2ന്

Apr 17, 2025 08:47 PM

ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ് 2ന്

ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ്...

Read More >>
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Apr 17, 2025 05:05 PM

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ്...

Read More >>
നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി തള്ളി സുപ്രീം കോടതി

Apr 17, 2025 05:00 PM

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി തള്ളി സുപ്രീം കോടതി

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി തള്ളി സുപ്രീം...

Read More >>
Top Stories