ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു;അഞ്ച് ദിവസം മഴ തുടരും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം ശക്തി പ്രാപിച്ചു;അഞ്ച് ദിവസം മഴ തുടരും
Apr 8, 2025 08:10 PM | By Sufaija PP

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂര്‍ വടക്ക് - വടക്ക് പടിഞ്ഞാറ് ദിശയില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യത. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കോഴിക്കോട്, വയനാട് ശക്തമായ മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Low pressure area in Bay of Bengal

Next TV

Related Stories
തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

Apr 17, 2025 08:59 PM

തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

തളിപ്പറമ്പ് വഖഫ് സ്വത്ത് സംരക്ഷണസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും...

Read More >>
പോലീസ് സ്റ്റേഷൻ ഉപരോധം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 19 പേർക്കെതിരെ കേസ്

Apr 17, 2025 08:54 PM

പോലീസ് സ്റ്റേഷൻ ഉപരോധം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 19 പേർക്കെതിരെ കേസ്

പോലീസ് സ്റ്റേഷൻ ഉപരോധം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 19 പേർക്കെതിരെ...

Read More >>
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Apr 17, 2025 08:49 PM

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ...

Read More >>
ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ് 2ന്

Apr 17, 2025 08:47 PM

ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ് 2ന്

ശ്രീശങ്കര ജയന്തി ആഘോഷം; ജില്ലാതല മത്സരങ്ങൾ മെയ്...

Read More >>
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Apr 17, 2025 05:05 PM

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്: കണ്ണൂർ സ്വദേശിയുടെ ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ്...

Read More >>
നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി തള്ളി സുപ്രീം കോടതി

Apr 17, 2025 05:00 PM

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി തള്ളി സുപ്രീം കോടതി

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹർജി തള്ളി സുപ്രീം...

Read More >>
Top Stories