കോഴിക്കോട്: കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റുകളുമായി ഡല്‍ഹി സ്വദേശി നാദാപുരം എക്‌സൈസിന്റെ പിടിയിലായി.ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ സീലംപൂര്‍ താലൂക്കില്‍ മൊഅനീസ് അജം (42) ആണ് പിടിയിലായത്. കുറ്റ്യാടി-തൊട്ടില്‍ പാലം റോഡിലെ സ്റ്റേഷനറിക്കടയില്‍ വെച്ചാണ് കഞ്ചാവ് കലര്‍ന്ന ചോക്ലേറ്റുമായി പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവ് മിഠായി 348 ഗ്രാം തൂക്കം ഉണ്ട്.

പരിശോധനക്ക് നാദാപുരം എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ അനിമോന്‍ ആന്റണി നേതൃത്വം നൽകി.
Arrested with chocolates laced with cannabis