ധർമ്മശാല: മാലിന്യമുക്ത നവകേരളം മികച്ച നഗരസഭയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ആന്തൂർ നഗരസഭയ്കും ഹരിത കർമ്മ സേനയ്ക്കും പൗരസ്വീകരണം നൽകി.

ധർമ്മശാല ടൗൺ കേന്ദ്രീകരിച്ച് വർണ്ണാഭമായ ഘോഷയാത്രയും തുടർന്ന് പൊതുയോഗവും നടന്നു.തളിപ്പറമ്പ് എം.എൽ.എ എം.വി.ഗോവിന്ദൻ സ്വീകരണം ഉൽഘാടനം ചെയ്തു.
മുൻ ചെയർപേർസൺ പി.കെ. ശ്യാമള സ്വാഗതമരുളിയ പൊതുയോഗത്തിൽ കെ.സന്തോഷ് അധ്യക്ഷം വഹിച്ചു. ചെയർമാൻ പി.മുകുന്ദൻ, വൈസ് ചെയർപേർസൺ വി.സതീദേവി, എം.വി.ജനാർദ്ദനൻ, പി.കെ. മുജീബ് റഹ്മാൻ, ടി.വി.സുമ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു
Anthoor Municipality