ധർമ്മശാല: ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മസേന ചണകൊണ്ട് ഉണ്ടാക്കുന്ന ഫയൽ ഫോൾഡർ, ഫ്ലോർ മാറ്റ് (ചവിട്ടി), ഫോൾഡബിൾ സഞ്ചി (മടക്കി വെക്കാവുന്ന സിബ്ബ് സഞ്ചി) തുടങ്ങിയവ ഉല്പാദിപ്പിക്കുന്ന പുതിയ സംരംഭം ആരംഭിച്ചു.

കടമ്പേരി എംസിഎഫിൽ നടന്ന നിർമ്മാണ യൂനിറ്റ് ഉൽഘാടനചടങ്ങിൽ ചെയർമാൻ പി.മുകുന്ദൻ സംരംഭം ഉൽഘാടനം ചെയ്തു.വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.പി.ഉണ്ണികൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ടി.വി. സുമ സ്വാഗതമാശംസിച്ചു.സെക്രട്ടറി പി.എൻ. അനീഷ് പദ്ധതി വിശദീകരണം നടത്തി.തുടർന്ന് രമ. പി. പരിശീലന ക്ലാസ് നയിച്ചു.
Anthoor Municipality Bhumika Haritha Karma Sena