കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂരില്‍ വിവാഹദിവസം രാത്രി ഭര്‍തൃവീട്ടിലെ അലമാരയില്‍ നിന്ന് മോഷണം പോയ നവവധുവിന്റെ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ഇന്നു രാവിലെയാണ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ ആഭരണങ്ങള്‍ കണ്ടത്. പ്ലാസ്റ്റിക് കവറില്‍ കെട്ടിയായിരുന്നു ആഭരണം വീടിന് സമീപം ഉപേക്ഷിച്ചത്.
gold