ജനദ്രോഹ – വ്യാപാരി വിരുദ്ധ നയങ്ങൾക്കെതിരെ അധികാരി വർഗ്ഗ ഭീകരതക്കെതിരെ വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും 2025 മെയ് 8ന് വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്.

പുതിയതെരു ടൗണിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തിൻ്റെ മറവിൽ പുതിയതെരുവിനെയും വ്യാപാരികളെയും ഉന്മൂലനം ചെയ്യാൻ അധികാരവർഗ്ഗം നടപ്പിലാക്കിയ ജനദ്രോഹ നയങ്ങൾക്കെതിരെ പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്‌ച പുതിയ തെരുവിലെ വ്യാപാരികൾ കടകളടച്ചുകൊണ്ട് രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും .
ചിറക്കൽ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നടപ്പിലാക്കിയ ഗതാഗത പരിഷ്‌ക്കരണത്തിൽ പുതിയതെരു ടൗണിലൂടെ കുരുക്കില്ലാതെയുള്ള വാഹനഗതാഗതം സുഗമമായത് അഭിനന്ദനാർഹമാണ്. എന്നാൽ യാത്രക്കാർക്കും വ്യാപാരികൾക്കുമുള്ള പ്രയാസങ്ങൾ പരിഹരിക്കാൻ ചിറക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ബസ്സ് ബേ നിർമ്മിച്ച് ബസ്സ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിനും പുതിയതെരു ടൗണിൽ കാട്ടാമ്പള്ളി റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച കോൺക്രീറ്റ് വൻമതിൽ നീക്കം ചെയ്‌ത് (ജംഗ്ഷൻ ഒഴിവാക്കി) മീഡിയൻ കുറ്റികൾ (ആൻ്റി-ഗെയർ മീഡിയൻ ബാരിയറുകൾ) സ്ഥാപിക്കുക, പുതിയതെരു മാർക്കറ്റിനകത്ത് വാഹനങ്ങൾ കയറുന്നത് വൺ വേ ആക്കുക, പുതിയതെരു ടൗണിലെ തെരുവ് വിളക്ക് പുനഃസ്ഥാപിക്കുക, തുടങ്ങിയ പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ ബദൽ നിർദ്ദേശങ്ങൾ അംഗീകരിക്കുക എന്ന ആവശ്യവുമായാണ് പുതിയതെരുവിലെ വ്യാപാരികൾ മാർച്ചും ധർണ്ണയും നടത്തുന്നത്.
ചിറക്കൽ വില്ലേജ് ഓഫീസിന് മുന്നിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ചിറക്കൽ പഞ്ചായത്ത് ഓഫീസിലേക്കും തുടർന്ന് സ്റ്റൈലൊ കോർണ്ണർ കേന്ദ്രീകരിച്ച് നടത്തുന്ന ധർണ്ണ ബഹു. അഡ്വ. സണ്ണി ജോസഫ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരള വ്യാപാരി വ്യവസായി സമിതിയുടെയും നേതാക്കളും സമരപരിപാടിയിൽ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
march and dharna