യുവാക്കൾക്ക് ആധുനിക തൊഴിൽ മേഖലകളിൽ സൗജന്യ പരിശീലനം നൽകാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി (സ്പോർട്സ്) സ്കൂൾ കണ്ണൂരിൽ ആരംഭിച്ച സ്കിൽ ഡെവലപ്മെന്റ് സെന്റ്റിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മെയ് 15 വരെ അപേക്ഷ സമർപ്പിക്കാം. ഒരു വർഷത്തെ കോഴ്സിൽ 25 പേർ വീതമുള്ള രണ്ട് ബാച്ച് ഉണ്ടാകും. 15നും 23 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് പ്രവേശനം. എച്ച് എസ് സി എസ് ടി വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും. പത്താംതരം പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. ഗവൺമെന്റ് മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവേശനം സൗജന്യമായിരിക്കും.
അഡ്മിഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും വിശദമായ പ്രോസ്പെക്ടസിനും സ്കൂൾ ഓഫീസുമായോ 9496980587 എന്ന നമ്പറിലോ ബന്ധപ്പെടുക.
application