കണ്ണൂർ: രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പടക്കം, ഡ്രോൺ, സ്‌ഫോടക വസ്തു എന്നിവ ജില്ലയിൽ മേയ് 17 വരെ നിരോധിച്ചു.

ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023ൻ്റെ വകുപ്പ് 163 പ്രകാരമാണ് ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് ലംഘിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും.
Drone