പനമരം : (truevisionnews.com) മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കണിയാമ്പറ്റ സ്വദേശി മനീഷിനെതിരെയാണ് (34) കേസെടുത്തത്. അഞ്ചുകുന്ന് കൂളിവയലിലായിരുന്നു അപകടം.

ഇന്നലെ രാത്രി ഏഴു മണിയോടെ മനീഷ് ഓടിച്ച കാർ കൂളിവയലിൽ നിർത്തിയിട്ട പീച്ചങ്കോട് സ്വദേശി മുഹമ്മദാലിയുെട കാറിൽ ഇടിച്ചശേഷം ടൗൺ കഴിഞ്ഞുള്ള വളവിൽ പച്ചക്കറി ഇറക്കി തിരിച്ചുപോകുന്ന പിക്കപ്പ് വാനിൽ ഇടിച്ചാണു നിന്നത്. ഓടിക്കൂടിയ നാട്ടുകാരാണു നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്ന മനീഷിനെ കാറിനു പുറത്തിറക്കിയത്. പിന്നീട് പനമരം പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. അപകടത്തിൽ വാഹനങ്ങൾ തകർന്നെങ്കിലും ആർക്കും പരുക്കേറ്റില്ല.
case