ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി
May 12, 2025 02:00 PM | By Sufaija PP

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ ഫിറ്റ്നസ് ഉറപ്പാക്കണം.

നിർമാണം നടക്കുന്ന സ്ഥലം വേർതിരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.  സ്കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണം. കുടിവെള്ളത്തിന്‍റെ നിലവാരം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.

Minister Sivankutty says strict action

Next TV

Related Stories
തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

May 12, 2025 06:29 PM

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി കണ്ടെത്തി

തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്ത് കഞ്ചാവ് ചെടി...

Read More >>
കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

May 12, 2025 06:24 PM

കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു

കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം കൃഷിഭവനിലേക്ക് മാർച്ചും, ധർണ്ണയും...

Read More >>
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025 01:58 PM

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട്...

Read More >>
 ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

May 12, 2025 01:56 PM

ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു

ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി...

Read More >>
കവിതാ രചനയോടൊപ്പം  എസ്.എസ്.എൽ.സി. പരീക്ഷയിലും ഫുൾ എ പ്ലസ് നേടി മികവ് കാട്ടി മെസ്ന

May 12, 2025 01:55 PM

കവിതാ രചനയോടൊപ്പം എസ്.എസ്.എൽ.സി. പരീക്ഷയിലും ഫുൾ എ പ്ലസ് നേടി മികവ് കാട്ടി മെസ്ന

കവിതാ രചനയോടൊപ്പം എസ്.എസ്.എൽ.സി. പരീക്ഷയിലും ഫുൾ എ പ്ലസ് നേടി മികവ് കാട്ടി...

Read More >>
പൊറോട്ട കൊടുക്കാത്തതിന്റെ വിരോധത്തിൽ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

May 12, 2025 01:52 PM

പൊറോട്ട കൊടുക്കാത്തതിന്റെ വിരോധത്തിൽ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

പൊറോട്ട കൊടുക്കാത്തതിന്റെ വിരോധത്തിൽ കടയുടമയുടെ തല അടിച്ചു...

Read More >>
Top Stories