പരിയാരം : മാവേലി സ്റ്റോറുകൾ വഴി സബ്സിഡി നിരക്കിൽ ഗോതമ്പ് വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളോർ ആന്റ് ഓയിൽ മില്ലേർസ് അസോസിയേഷൻ പരിയാരം പഞ്ചായത്ത് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

ഗ്രാമപഞ്ചായത്ത് അംഗം പി വി സജീവൻ ഉദ്ഘാടനം ചെയ്തു.എൻ.വി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ റൈസ് മിൽ മേഖലയിൽ അമ്പത് വർഷത്തെ സേവനം പൂർത്തിയാക്കിയ എം.ഇബ്രാഹിം ഹാജിയെ ആദരിച്ചു.
ടി.ജാഫർ,എം ഇബ്രാഹിം ഹാജി,അബ്ദുള്ളക്കുട്ടി വായാട്,ടി കെ ഇസ്മയിൽ,ടി കെ മുല്ലവി,രവി അമ്മാനപ്പാറ ,ഉസ്മാൻ, അബ്ദുൾമജീദ് കോരൻ പീടിക എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി പി വി സജീവൻ പ്രസിഡൻറ് , എൻ വി നാരായണൻകുട്ടി സെക്രട്ടറി, ടി ജാഫർ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Annual General Body Meeting