പരിയാരം : കേരവികസനത്തിന്ലോക ബാങ്ക് അനുവദിച്ചഫണ്ട് വകമാറ്റി ചെലവഴി പുതിനെതിരെ കർഷക കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം കൃഷിഭവനിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു.

കർഷക കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ ഏ. ഡി.സാബൂസ് ഉൽഘാടനംചെയ്തു കർഷകകോൺഗ്രസ്സ് തളിപ്പറമ്പ നിയോജകമണ്ഡലം പ്രസിഡണ്ട് ഐ.വി.കുഞ്ഞിരാമൻഅദ്ധ്യക്ഷത വഹിച്ചു.
മണ്ഡലംകോൺഗ്രസ്സ് പ്രസിഡണ്ട് പി.വി.സജീവൻ, ഇ.വിജയൻ,പി വി രാമചന്ദ്രൻ,കെ.എം.രവീന്ദ്രൻ, കെ.തമ്പാൻ നമ്പ്യാർ, വി.വി.രാജൻ, പി.വി.ഗോപാലൻ, കെ.ബി. കുബേരൻ നമ്പൂതിരി, സൂരജ് പരിയാരം, പി നാരായണൻ,പി.രാമകുട്ടി, കെ.വി.സുരാഗ്, വി.വി.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.
A march and dharna were organized to the Pariyaram Krishi Bhavan