തളിപ്പറമ്പ :തളിപ്പറമ്പ നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച വ്യവസായ എസ്റ്റേറ്റ് പുതിയ കെട്ടിടവും പ്രവേശന കവാടവും ഉദ്ഘാടനം വൈസ് ചെയർമാൻ ശ്രീ.കല്ലിങ്കീൽ പദ്മനാഭന്റെ അധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.റെജുല, കെ. നബീസ ബീവി, പി പി മുഹമ്മദ് നിസാർ, കെ. പി. ഖദീജ, കൗൺസിലർമാരായ പി .വി. വാസന്തി ,സലീം,കെ രമേശൻ, വത്സരാജൻ, മുനിസിപ്പൽ സെക്രട്ടറി കെ. പി സുബൈർ, മുനിസിപ്പൽ എഞ്ചിനീയർ വിമൽ കുമാർ, പി.ഹബീബ്, സി. ലക്ഷ്മണൻ, വി. വി കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺഎം കെ ഷബിത സ്വാഗതവും സി. വി. ഹരിത നന്ദിയും പറഞ്ഞു.
Murshida kongai