ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു

ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, കോൾതുരുത്തി:നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു
Jun 28, 2025 08:53 PM | By Sufaija PP

പറശ്ശിനിക്കടവ്.ആന്തൂർ നഗരസഭയിൽ ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ കോൾതുരുത്തിയിൽ നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.


ഇതോടെ നഗരസഭാ പരിധിയിൽ മൂന്ന് ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്ററുകളായി. പാളിയത്തുവളപ്പിലും തളിയിലും മുമ്പുതന്നെ സെൻ്ററുകൾ തുറന്നിരുന്നു. ഒറ്റപ്പെട്ടുകിടക്കുന്ന

തുരുത്തിയിൽ ഒരു ആരോഗ്യ കേന്ദ്രം വേണമെന്ന തദ്ദേശവാസികളുടെ ചിരകാലാഭിലാഷമാണ് ഇതോടെ സാക്ഷാൽക്കാരമായത്.


വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് സെക്രട്ടറി പി.എൻ. അനീഷ് സ്വാഗതം പറഞ്ഞു. എൻ എച്ച് എം കണ്ണൂർ ഡി.പി.എം ഡോ. പി.കെ.അനിൽകുമാർ വിശിഷ്ടാതിഥിയായി.


സ്ഥിരംസമിതി അധ്യക്ഷമാരായ പി.കെ. മുഹമ്മദ് കുഞ്ഞി, കെ.വി.പ്രേമരാജൻ, എം. ആമിനടീച്ചർ, കെ.പി.ഉണ്ണികൃഷ്ണൻ, വാർഡ് കൗൺസിലർ ശ്രീഷ എം. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി നാരായണൻ, എം.വി. വേണുഗോപാലൻ ക്ലീൻ സിറ്റി മാനേജർ അജിത് തളിയിൽ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.


പറശ്ശിനിക്കടവ് ഹൈസ്കൂളിൽ ദീർഘകാലം പ്രഥമാദ്ധ്യാപകനായിരുന്ന യശശ്ശരീനായ ശ്രി. വി.കുഞ്ഞിരാമൻ മാസ്റ്ററുടെ വീടാണ് ഹെൽത്ത് സെൻ്ററിനായി ഉപയോഗിക്കുന്നത്.


നഗരസഭയിൽ ആരോഗ്യരംഗത്ത് വൻകുതിച്ചു ചാട്ടമാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നത്. പറശ്ശിനിക്കടവ് ഫാമിലി ഹെൽത്ത് സെൻ്റർ, ബക്കളം അർബ്ബൻ ഹെൽത്ത് സെൻ്റർ, മൊറാഴ ഫിഷറീസ് ഹെൽത്ത് സെൻ്റർ കൂടാതെ മാങ്ങാട്ടുപറമ്പിലെ അമ്മയും കുഞ്ഞും ജില്ലാ ആശുപത്രിയും ഇപ്പോൾ നഗരസഭയിൽ പ്രവർത്തിക്കുന്നു.

മൊറാഴ സെൻട്രലിൽ ഒരു ആയുർവേദ ആശുപത്രിയും ധർമ്മശാലയിൽ ഒരു ഹോമിയോപ്പതി ആശുപത്രിയും കൂടി നഗരസഭയിലുണ്ട്.കടമ്പേരി, കോടല്ലൂർ, മൊറാഴ കുഞ്ഞരയാൽ എന്നിവിടങ്ങളിൽ സബ്ബ് സെൻ്ററുകളും പ്രവർത്തിക്കുന്നു.

Health and wellness centre, kolthuruthy

Next TV

Related Stories
PSC ഉദ്യോഗാർഥികൾക്കായി ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും

Jun 28, 2025 10:06 PM

PSC ഉദ്യോഗാർഥികൾക്കായി ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും

PSC ത്രിദിന സൗജന്യ ക്ലാസ്സും മോഡൽ പരീക്ഷയും സംഘടിപ്പിക്കും...

Read More >>
പരിയാരം ഗവണ്മെന്റ് ആയുർവേദ  കോളേജിൽ ഇനി മുതൽ പ്രത്യേക ഒ പി ചികിത്സയും ലഭ്യമാകും

Jun 28, 2025 08:47 PM

പരിയാരം ഗവണ്മെന്റ് ആയുർവേദ കോളേജിൽ ഇനി മുതൽ പ്രത്യേക ഒ പി ചികിത്സയും ലഭ്യമാകും

പരിയാരം ഗവണ്മെന്റ് ആയുർവേദ കോളേജിൽ ഇനി മുതൽ പ്രത്യേക ഒ പി ചികിത്സയും ലഭ്യമാകും...

Read More >>
ഉടുത്തത് ഒറ്റ ദിവസം, 16,500 രൂപ വിലയുള്ള സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

Jun 28, 2025 08:00 PM

ഉടുത്തത് ഒറ്റ ദിവസം, 16,500 രൂപ വിലയുള്ള സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കോടതി.

ഉടുത്തത് ഒറ്റ ദിവസം, 16,500 രൂപ വിലയുള്ള സാരിയുടെ കളർ മങ്ങി; 36,500 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര...

Read More >>
തെലുങ്ക് ചാനല്‍ വാര്‍ത്താ അവതാരക ജീവനൊടുക്കിയ നിലയില്‍; പൊലീസിന് പരാതി നല്‍കി കുടുംബം

Jun 28, 2025 07:56 PM

തെലുങ്ക് ചാനല്‍ വാര്‍ത്താ അവതാരക ജീവനൊടുക്കിയ നിലയില്‍; പൊലീസിന് പരാതി നല്‍കി കുടുംബം

തെലുങ്ക് ചാനല്‍ വാര്‍ത്താ അവതാരക ജീവനൊടുക്കിയ നിലയില്‍; പൊലീസിന് പരാതി നല്‍കി...

Read More >>
വ്യവസായ എസ്റ്റേറ്റ് കെട്ടിടവും പ്രവേശന കവാടവും ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

Jun 28, 2025 07:44 PM

വ്യവസായ എസ്റ്റേറ്റ് കെട്ടിടവും പ്രവേശന കവാടവും ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു

വ്യവസായ എസ്റ്റേറ്റ് കെട്ടിടവും പ്രവേശന കവാടവും ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു...

Read More >>
കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽതളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച്  ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

Jun 28, 2025 06:33 PM

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽതളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽതളിപ്പറമ്പ ടൗൺ സ്ക്വയറിൽ വെച്ച് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു...

Read More >>
Top Stories










https://thaliparamba.truevisionnews.com/