"ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്":VD സതീശൻ

Jun 29, 2025 02:42 PM | By Sufaija PP

കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ വേറെ ആരോ ആണ് ഭരിക്കുന്നതെന്നും വാർത്ത വിവാദം ആയപ്പോഴാണ് മന്ത്രി വീണാ ജോർജ് അറിഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്. പ്രതിപക്ഷം ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഡോ ഹാരിസ് തുറ‍ന്നു പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.


ഇത് ഒറ്റപ്പെട്ട സംഭവം അല്ല. സർജറി ചെയ്‌താൽ തുന്നി കൂട്ടാൻ നൂൽ ഇല്ലാത്ത അവസ്ഥയാണുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇല്ലാതായി. അങ്ങനെ പല പദ്ധതികളും ഇല്ലാതായെന്നും വിഡി സതീശൻ പറഞ്ഞു. 2024 ജനുവരിയിൽ ഇക്കാര്യങ്ങളെല്ലാം നിയമസഭയിൽ ഉന്നയിച്ചിരുന്നു. നിരുത്തരവാദപരമായ മറുപടിയാണ് ആരോഗ്യ മന്ത്രിയുടേത്. രോഗികളുടെ എണ്ണം ആണ് മന്ത്രി മറുപടിയായി പറയുന്നത്. യഥാർഥ ആരോഗ്യ കേരളത്തിന്റെ സിസ്റ്റം തകർന്നു പോയി. ആരോഗ്യ വകുപ്പിനാണ് ചികിത്സ വേണ്ടതെന്നും ഇവിടെ പകർച്ച വ്യാധികൾ കൂടുകയാണെന്നും സതീശൻ പറഞ്ഞു.


യുഡിഎഫിന്റെ ഹെൽത്ത്‌ കമ്മീഷൻ നാളെ നിലവിൽ വരും. ഹെൽത്ത്‌ കോൺക്ലേവ് ജൂലൈ മാസത്തിൽ നടത്തും. പൊതുജന ആരോഗ്യ വിദഗ്ദരെ ഉൾപ്പെടുത്തിയണ് ഹെൽത്ത് കമ്മീഷനെന്നും സതീശൻ പറഞ്ഞു. നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ പരിഹാസം ആയിരുന്നു മറുപടിയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.



Vd satheesan

Next TV

Related Stories
പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

Jun 29, 2025 02:57 PM

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര പിഴവ്

പാലക്കാട് ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യയിലെ എഫ്ഐആറിൽ ഗുരുതര...

Read More >>
വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

Jun 29, 2025 02:53 PM

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം

വൺവേ തെറ്റിച്ചെത്തിയ കാറിലെ യാത്രക്കാരെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിന് മർദ്ദനം...

Read More >>
ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

Jun 29, 2025 02:46 PM

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം:ഒരു മരണം, രണ്ട് പേർക്ക് പരിക്ക്...

Read More >>
സൂംബയുടെപേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസതാവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

Jun 29, 2025 02:38 PM

സൂംബയുടെപേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസതാവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

സൂംബയുടെപേരിൽ കായികതാരങ്ങളെ ആക്ഷേപിക്കുന്നവർ ആ പ്രസതാവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി....

Read More >>
ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഡി എൻ എ പരിശോധന ഇന്ന് നടക്കും

Jun 29, 2025 01:54 PM

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഡി എൻ എ പരിശോധന ഇന്ന് നടക്കും

ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഡി എൻ എ പരിശോധന ഇന്ന്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/