നിലവിൽ കണ്ണൂർ ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ മാത്രമാണ് ഓപ്പറേഷൻ സൗകര്യം ഉള്ളത്. ഈ കെട്ടിട ഉദ്ഘാടനം ചെയ്യുന്നതോടു കൂടി തിയേറ്ററിൽ പുതിയ മെഷീൻ സംവിധാനം ഒരുക്കുന്നതാണ്. ഇതോടു കൂടി കണ്ണൂർ ജില്ലയിൽ രണ്ടാമത്തെ ആധുനിക ഓപ്പറേഷൻ തീയറ്റർ ഉള്ള മൃഗാശുപത്രിയായി മാറുകയാണ് തളിപ്പറമ്പ നഗരസഭ മൃഗാശുപത്രി..
വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. കെ.ഷബിത,പി റെജുല, പി. പി. മുഹമ്മദ് നിസാർ, കെ. നബീസ ബീവി, കെ. പി. കദീജ കൗൺസിലർ, എം. വത്സരാജൻ,മുനിസിപ്പൽ സെക്രട്ടറി കെ. പി. സുബൈർ, എഞ്ചിനീയർ വിമൽ കുമാർ, സൂപ്രണ്ട് അനീഷ്,മുനിസിപ്പൽ വെറ്റിനറി ഡോ. മുഹമ്മദ് ബഷീർ,ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. അജിത,സി.ഡി. എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, കെ മുഹമ്മദ്ബഷീർ, സോമനാഥൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു
taliparamba municipality