കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പില്‍പ്പെട്ട് ജില്ലയിലെ ഏഴുപേര്‍ക്ക് 3,64,500 രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് നടത്താന്‍ പ്രതികളുടെ നിര്‍ദേശ പ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച മയ്യില്‍ സ്വദേശിക്ക് 20,300 രൂപയാണ് നഷ്ടപ്പെട്ടത്.
പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ ചതിക്കുകയായിരുന്നു.


വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ലഭിച്ച ലുക്ക് ആപ്ലിക്കേഷന്‍ വഴിയുള്ള പാര്‍ട് ടൈം ജോലി വാഗ്ദാനത്തില്‍പ്പെട്ട് അഞ്ചുപേര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. 20300 രൂപ മുതല്‍ 1,33,000 രൂപ വരെ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപ്പെട്ടു.
പ്രതികളുടെ നിര്‍ദേശപ്രകാരം വിവിധ ടാസ്‌കുകള്‍ക്ക് അക്കൗണ്ടിലേക്ക് പണം നല്‍കിയ ശേഷം പണമോ വാഗ്ദാനം ചെയ്ത ലാഭമോ നല്‍കാതെ പറ്റിക്കുകയായിരുന്നു. വാട്ടസ്ആപ് വഴി പാര്‍ട് ടൈം ജോലി വാഗ്ദാനത്തിലൂടെയുള്ള മറ്റൊരു തട്ടിപ്പില്‍പ്പെട്ട് വളപട്ടണം സ്വദേശിക്ക് 20300 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.
Online fraud