കണ്ണൂർ: പള്ളിക്കുന്ന് ജില്ലാ മെഡിക്കൽ ഓഫീസിന്ന് മുന്നിൽ നടന്ന യൂത്ത് ലീഗിന്റെ പ്രതിഷേധ മാർച്ചിൽ ജലപീരങ്കി ഉപയോഗിക്കുകയും, പോലീസും , പ്രവർത്തകരും ഏറേ നേരം ഉന്തുംതള്ളുമായി . പള്ളിക്കുന്ന്, ഇടച്ചേരി കുഞ്ഞിപ്പള്ളി റോഡിൽ ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. യൂത്ത് ലീഗിന്റെ ചില പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിൽ പ്രതിഷേധിച്ച് നാഷണൽ ഹൈവേ ഉപരോധിക്കുകയും, പ്രകടനമായി ടൗൺ പോലീസ് സ്റ്റേഷനിലേക്ക് വരികയും ചെയ്തു. സംഭവമറിഞ്ഞ് മേയർ മുസ്ലീഹ് മഠത്തിൽ പ്രവർത്തകരെ അനുനയിപ്പിച്ച് പറഞ്ഞ യക്കുകയും ചെയ്തു.
കനത്ത മഴയിലും യൂത്ത് ലീഗ് പ്രവർത്തകർ . ഡി എം ഓഫീസിന്റെ ഗൈയിറ്റ് തള്ളി ഉള്ളിൽ കയറാൻ ശ്രമിച്ചതോടുകൂടി സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ആരോഗ്യ മേഘല ഐ, സി , യു വിൽ, സർക്കാറിന്റെ അനാസ്ഥ ക്കെതിരെ നടത്തിയ പ്രതിഷേധം സംസ്ഥാന യൂത്ത് ലീഗ് ട്രഷറർ ഇസ്മായിൽ വയനാട് ഉൽഘാടനം ചെയ്തു. നസീർ നെല്ലൂർ അധ്യക്ഷം വഹിച്ചു. പി സി. നസീർ സ്വാഗതവും, അൽത്താഫ് മാങ്ങാടൻ നന്ദിയും പറഞ്ഞു.കെ.കെ, ഷിനാജ്, തസ്ലീം, ലത്തീഫ്, ശംസീർ മയ്യിൽ, സൈനുൽ ആബിദ്, ഖലീൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Youth league march