തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ജനാധിപത്യപരമല്ലെന്ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി പ്രസ്താവനയില്‍ ആരോപിച്ചു.കൗണ്‍സിലില്‍ ഉന്നയിച്ച വിഷയം തന്നെയാണ് ചോദ്യമായി എഴുതി തന്നത്. അതുകൊണ്ട് തന്നെ ആ ചോദ്യം അജണ്ടയില്‍ ഉള്‍പെടുത്താതിരിക്കാനുള്ള വിവേചനധികാരം ചെയര്‍പേഴ്‌സനുണ്ട്.മുന്‍ കൗണ്‍സിലില്‍ ഉന്നയിച്ച വിഷയം ഇന്നത്തെ സപ്‌ളിമെന്ററി അജണ്ടയില്‍ രണ്ടാമത് വിശദമായി പ്രതിപാതിച്ചിട്ടുള്ളതാണ്. ഒരു വിഷയം തന്നെ കൗണ്‍സിലില്‍ രണ്ട് അജണ്ടയായി വരുന്നത് കൊണ്ടും മുന്‍ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ ഉന്നയിച്ച വിഷയമായത് കൊണ്ടുമാണ് ചോദ്യം അജണ്ടയില്‍ ഉള്‍പെടുത്താതിരുന്നത്.
അതൊരിക്കലും കൗണ്‍സിലറുടെ അവകാശം നിഷേധിക്കലല്ല.മുന്‍ കൗണ്‍സിലില്‍ സ്റ്റിയറിംഗ് കമ്മിറ്റിക്ക് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച വിഷയം ഇന്നലെ നടന്ന കൗണ്‍സിലില്‍ വിശദമായി കുറിപ്പ് സഹിതം വരികയും വീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലും തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് ഈ വിഷയങ്ങള്‍ കൗണ്‍സില്‍ അജണ്ട തുടങ്ങുന്നതിനു മുമ്പ് ഉന്നയിച്ച് കൗണ്‍സില്‍ അലങ്കപ്പെടുത്തിയത്
Thaliparamba muncipality