ബംഗളൂരു: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷന് ശേഷം നിരവധി പേര്‍ വളരെ പെട്ടെന്ന് മരണമടഞ്ഞ റിപോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് വഴി തുറന്നു. കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയില്‍ 40 ദിവസത്തിനുള്ളില്‍ 21 പേരാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം മരണമടഞ്ഞത്. മരിച്ച 21 പേരും 30 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഇതേ തുടര്‍ന്നാണ് സിദ്ധരാമയ്യ കൊവിഡ് വാക്‌സിന്‍ തിടുക്കത്തില്‍ കൊടുത്താണ് മരണകാരണമെന്ന് അഭിപ്രായപ്പെട്ടത്. നെഞ്ചുവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍, എല്ലാവരും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്കായി ഉടന്‍ തന്നെ എത്തണമെന്നും ഈ ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും സിദ്ധരാമയ്യ അഭ്യര്‍ത്ഥിച്ചു. സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കു പിന്നാലെ, ഇതു സംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. രാജ്യത്തെ നിരവധി ഏജന്‍സികള്‍ വഴി, വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുടെ കാര്യം അന്വേഷിച്ചിട്ടുണ്ട്. കൊവിഡ് 19 വാക്‌സിനേഷനും രാജ്യത്ത് പെട്ടെന്നുള്ള മരണങ്ങളുടെ റിപോര്‍ട്ടുകളും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്ന് ഈ പഠനങ്ങള്‍ പറയുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Siddaramayya