ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ ഭക്തരായ യുഎഇ പ്രവാസികൾ 2007ൽ ആരംഭിച്ച 'തുഞ്ചത്ത് ആചാര്യ ചാരിറ്റബിൾ ട്രസ്റ്റ്' — “ടാക്ട്” എന്നറിയപ്പെടുന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്.


ഓണത്തിന് മുൻപായി ടാക്ട് ഒരുക്കാറുള്ള മുഖ്യ വാർഷിക പരിപാടിയായ ‘ആചാര്യസംഗമം’, ഈ വർഷം ചിങ്ങപ്പുലരി ദിനത്തിൽ, വളപട്ടണം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലാണ് നടന്നത്. രാവിലെ 9 മണിക്ക് ഘോഷയാത്രയായി ആചാരസ്ഥാനികരെ, ലീലാ ഗ്രൂപ്പ് ചെയർമാനായിരുന്ന പരേതനായ ക്യാപ്റ്റൻ സി.പി. കൃഷ്ണൻ നായരുടെ പേരിൽ ഒരുക്കിയ പ്രത്യേക വേദിയിലേക്ക് ആനയിച്ചു. ആചാരസ്ഥാനികരും കാരണവന്മാരുംഉൾപ്പടെ ഇരുന്നൂറ്റിയമ്പത്തിലധികം പേരെ ദക്ഷിണയും പുതുവസ്ത്രവും നൽകി ആദരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം, ബഹു. രജിസ്ത്രേഷൻ മ്യൂസിയം, പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡണ്ട് ഗണേഷ് കെ നായർ അധ്യക്ഷനായി. അഴീക്കോട് MLA കെ.വി. സുമേഷ് മുഖ്യാതിഥിയായിരുന്നു.
കരിവെള്ളൂർ വലിയച്ഛൻ പ്രമോദ് കോമരം അനുഗ്രഹ ഭാഷണം നടത്തി. സെക്രട്ടറി നികേഷ് റാം, VSS സംസ്ഥാന പ്രസിഡന്റ് വി. സി. നാരായണൻ, എൻ. ഹരീന്ദ്രൻ, പി കെ ഗോപാലകൃഷ്ണൻ, കെ വി സതീശൻ, ഷാജി കുന്നാവ്, സുരേഷ് ചന്ദ്രൻ, സുജിത് റാം പാറയിൽ, വാസന്തി സുരേഷ് എന്നിവർ സംസാരിച്ചു.
നിർദ്ധനരും രോഗബാധിതരുമായ 20ഓളം പേർക്ക് ചികിത്സ സഹായധനവും ചടങ്ങിൽ വിതരണം ചെയ്തു. രണ്ടായിരത്തിലേറെ ഭക്തജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ ‘സമാദാരണ വിരുന്ന്’ എന്ന പേരിലുള്ള സമൂഹ സദ്യയുമുണ്ടായി. തുടർന്ന് ഭക്തി ഗാനമേളയും കീർത്തന സുധീഷിന്റെ ഭാരത നാട്യവും അരങ്ങേറി.
കോവിഡ് മഹാമാരിക്കാലത്ത് ബാങ്ക് വഴി ആചാരസ്ഥാനികർക്കുള്ള ദക്ഷിണകൾ തുടർന്നുകൊണ്ടിരുന്ന ടാക്ട്, ഇത്തവണ വളപട്ടണം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രാംഗണത്തിൽ കൂടുതൽ ഭംഗിയോടെ പരിപാടി വിജയിപ്പിക്കാൻ സാധിച്ചു എന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ള നൂറിലധികം മുച്ചിലോട്ട് ക്ഷേത്ര കഴകങ്ങളിലെ മുന്നൂറിലേറെ പ്രവാസി കുടുമ്പങ്ങളാണ് ടാക്റ്റിലെ അംഗങ്ങൾ. ആചാരസ്ഥാനികരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകി പ്രവർത്തിക്കുന്നു. വിവിധ സമുദായങ്ങളുടെ സഹകരണത്തോടെ നടക്കുന്ന മുച്ചിലോട്ട് കളിയാട്ടങ്ങളുടെ പാരമ്പര്യവും സംസ്കാര പൈതൃകവും നിലനിർത്താൻ സംഘടനയും ത്തരം വേദികളും വലിയ പങ്ക് വഹിക്കുമെന്ന് വാണിയ സമുദായ സമിതി നേതാക്കളും അവകാശപ്പെട്ടു.
Acharya Sangamam 2025