തിരുവനന്തപുരം:കേരള രാഷ്ട്രീയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിൽ കടുത്ത വാക്കേറ്റം. "കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ വരാനിരിക്കുകയാണ്" എന്ന പ്രതിപക്ഷനേതാവിന്റെ മുന്നറിയിപ്പിന് എം.വി. ഗോവിന്ദൻ മറുപടിയുമായി രംഗത്തെത്തി.


"ബോംബുകൾ വീഴുന്നത് കോൺഗ്രസിലാണെന്ന് വ്യക്തമാണ്.
സിപിഐഎമ്മിന് ഒരു ഭയവുമില്ല. രാഹുൽ മാങ്കൂട്ടതിലിനെതിരെ കോൺഗ്രസ് നടപടി എടുത്തത് കേസിനേക്കാൾ പ്രധാനപ്പെട്ട തെളിവുകൾ വന്നതുകൊണ്ടാണ്,” എം.വി. ഗോവിന്ദൻ പറഞ്ഞു.
രാഹുൽ രാജിവെക്കാത്തത് "ക്രിമിനൽ മനസാണ്" എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “മുകേഷ് എം.എൽ.എയുടെ കേസ് പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. അദ്ദേഹത്തിന് രാജിവെക്കേണ്ട ആവശ്യമില്ല. കേസിന്റെ വിധി വരുമ്പോൾ കാര്യങ്ങൾ വ്യക്തമാകും," അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ രാജിവെക്കാത്തത് "ക്രിമിനൽ മനസാണ്" എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “മുകേഷ് എം.എൽ.എയുടെ കേസ് പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. അദ്ദേഹത്തിന് രാജിവെക്കേണ്ട ആവശ്യമില്ല. കേസിൻ്റെ വിധി വരുമ്പോൾ കാര്യങ്ങൾ വ്യക്തമാകും," അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു: "സിപിഐഎമ്മിൽ ആരോപണവിധേയരായ എം.എൽ.എമാർ ഇപ്പോഴും തുടരുകയാണ്. കളിക്കേണ്ട സമയമാണിത്, അധികം കാത്തിരിക്കേണ്ട.”
പ്രതിഷേധവുമായി തന്റെ ഔദ്യോഗിക വസതിയിലേക്ക് കൊണ്ടുവന്ന കാളയെ ബിജെപി "കളിച്ചുകൂട്ടരുത്" എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "ആ കാളയെ ബിജെപി ഓഫീസിന് മുന്നിൽ കെട്ടിയിടണം. ആവശ്യമെങ്കിൽ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് ആ കാളയെ കൊണ്ട് പ്രതിഷേധം നടത്തും," വി.ഡി. സതീശൻ പ്രസ്താവിച്ചു.
കേരള രാഷ്ട്രീയത്തിൽ പുതിയ വെളിപ്പെടുത്തലുകൾക്കും പ്രതിപക്ഷം-സിപിഐഎം ഏറ്റുമുട്ടലുകൾക്കും ഇടയിൽ ജനങ്ങൾ ഉറ്റുനോക്കുകയാണ്.
Mv Govindan