കണ്ണൂർ: 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച എൻജിനീയറിങ് വിഭാഗവും മിനി കോൺഫറൻസ് ഹാളും വൈസ് ചെയർമാൻ കാബിനും സ്ഥിരം സമിതി അധ്യക്ഷന്മാരുടെ ക്യാബിനും ഉൾപ്പടെയുള്ള ഓഫീസ് സംവിധാനവും നഗരസഭാ ചെയർപേഴ്‌സൺ മുർഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു.


പദ്ധതിയുടെ ആകെ ചെലവ് 83 ലക്ഷം രൂപയാണ്. നഗരസഭയിലെ ഭരണ കാര്യക്ഷമത വർദ്ധിപ്പിക്കുക, പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
Thaliparamba Muncipality