മാതമംഗലത്ത് ബൈക്കിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

മാതമംഗലത്ത് ബൈക്കിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
Sep 5, 2025 11:21 AM | By Sufaija PP

പയ്യന്നൂർ: മാതമംഗലത്തിനടുത്ത് കടക്കരയിൽ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. എരമം ഉള്ളൂരിലെ പരേതരായ പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി-മാവില മൂര്‍ക്കന്‍ വീട്ടില്‍ നാരായണി എന്നിവരുടെ മകന്‍ എം.എം. വിജയന്‍ (50), പുഞ്ഞുംപിടുക്ക രാഘവന്‍-പി.കെ. പത്മാക്ഷി ദമ്പതികളുടെ മകന്‍ രതീഷ് (40) എന്നിവരാണ് മരിച്ചത്.

എരമം കടേക്കര മേച്ചറ പാടി അംഗന്‍വാടിക്ക് സമീപം ബുധനാഴ്ച രാത്രി 11.45 നായിരുന്നു അപകടം. ബൈക്കോടിച്ച ശ്രീദുലിനെ (27) പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇരുവരും.

ഇവരുടെ ശരീരത്തിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. റോഡിൽ വീണുകിടക്കുന്നതായാണ് നാട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിഷയാണ് വിജയന്റെ ഭാര്യ. ഷമ്മിക്, സോംനാഥ് എന്നിവരാണ് മക്കള്‍. സഹോദരന്‍ എം.എം. രാജന്‍ (വിമുക്തഭടന്‍). രതീഷ് അവിവാഹിതനാണ്. സഹോദരങ്ങൾ: ബിന്ദു, സിന്ധു. രണ്ടുപേരും നാടന്‍ പണിക്കാരാണ്.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ പെരിങ്ങോം പൊലീസിൽ പരാതി നൽകി. ബൈക്കിടിച്ച് രണ്ടുപേർ തൽക്ഷണം മരിച്ചത് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കൾ പറയുന്നു. രാത്രി ബൈക്കോടിച്ച് വരുമ്പോൾ രണ്ടുപേർ റോഡിൽ കിടക്കുന്നതു കണ്ട് വെട്ടിച്ചപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ശ്രീദുൽ ആദ്യം മൊഴിനൽകിയത്.

ഇതാണ് സംശയത്തിനിടയാക്കിയത്. എന്നാൽ, ഓർമയില്ലെന്ന് പറഞ്ഞ് പിന്നീട് മൊഴി തിരുത്തിയതായും പറയുന്നു. എന്നാൽ, വലിയ ബുള്ളറ്റ് അമിതവേഗത്തിലെത്തി ഇടിച്ചതാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

mathamangalam

Next TV

Related Stories
വളര്‍ത്തുമൃഗങ്ങളെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ വെയിലത്തിറക്കരുത്

May 1, 2026 12:49 PM

വളര്‍ത്തുമൃഗങ്ങളെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ വെയിലത്തിറക്കരുത്

വളര്‍ത്തുമൃഗങ്ങളെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ...

Read More >>
പാചക വാതക ബുക്കിംഗിൽ മാറ്റം

May 1, 2026 12:45 PM

പാചക വാതക ബുക്കിംഗിൽ മാറ്റം

പാചക വാതക ബുക്കിംഗിൽ...

Read More >>
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

May 1, 2026 12:42 PM

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ...

Read More >>
വരൾച്ച മുന്നൊരുക്കം: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യോഗം ചേർന്നു

May 1, 2026 12:40 PM

വരൾച്ച മുന്നൊരുക്കം: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യോഗം ചേർന്നു

വരൾച്ച മുന്നൊരുക്കം: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് യോഗം...

Read More >>
പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍; വാണിജ്യ സിലിണ്ടറുകളുകൾക്ക്  ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് ആയിരം രൂപക്കടുത്ത്

May 1, 2026 10:19 AM

പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍; വാണിജ്യ സിലിണ്ടറുകളുകൾക്ക് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് ആയിരം രൂപക്കടുത്ത്

പാചകവാതക വില വർദ്ദിപ്പിച്ച് എണ്ണക്കമ്പനികള്‍; വാണിജ്യ സിലിണ്ടറുകളുകൾക്ക് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് ആയിരം...

Read More >>
കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ

May 1, 2026 10:14 AM

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ് ചാണക്യ

കേരളത്തിൽ തൂക്കുസഭയ്ക്ക് സാധ്യത; ഞെട്ടിക്കുന്ന പ്രവചനവുമായി ടുഡെയ്സ്...

Read More >>
Top Stories










News Roundup