കാസര്‍കോട്: ( www.truevisionnews.com ) തൃക്കരിപ്പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഡേറ്റിങ് ആപ്പ് വഴി ബന്ധപ്പെട്ട് പീഡിപ്പിച്ച സംഭവത്തില്‍ ആപ്പുകള്‍ നിരീക്ഷിക്കാന്‍ പോലീസ്. ഡേറ്റിങ് ആപ്പിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ഐടി വകുപ്പുള്‍പ്പെടെ കേസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന നടക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ഡേറ്റിങ് ആപ്പില്‍ അക്കൗണ്ട് തുറന്നതെങ്ങനെയെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ 23-കാരന്റെ സഹായത്താലാണ് ആപ്പില്‍ കയറിയതെന്നാണ് പോലീസിന്റെ നിഗമനം.
14 വയസ്സുമുതല്‍ കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ കൊണ്ടുപോയും കുട്ടിയെ പീഡിപ്പിച്ചു. ഇത് സംബന്ധിച്ച് കുട്ടിയുടെ മൊഴിയും മറ്റു ശാസ്ത്രീയതെളിവുകളും ഉപയോഗിച്ചാണ് പ്രതികളിലേക്കെത്തിയതും അറസ്റ്റ് ചെയ്തതും. പ്രായപൂര്‍ത്തിയായെന്ന സ്വയം സമ്മതം അറിയിച്ചാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിച്ചത്. പ്രതികള്‍ തമ്മില്‍ പരസ്പരം ബന്ധമുള്ളവരല്ലെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
unnatural torture