തളിപ്പറമ്പ്: ബി.ജെ.പി നേതാവിൻ്റെ ഓട്ടോറിക്ഷ അക്രമിച്ച് തകർത്തതായി പരാതി.കുറ്റ്യേരി ഏരിയ പ്രസിഡൻറ് വി. പി. കുഞ്ഞിരാമൻ്റെ വീടിന് സമീപത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഗ്ലാസ്സ് അടിച്ച് തകർത്തു.
വോട്ടെടുപ്പ് ദിവസം പനങ്ങാട്ടൂർ, മാവിച്ചേരി സ്കൂളിലെ ബൂത്തുകളിൽ ഏജൻ്റുമാർ ഇരിക്കുകയും കുറ്റ്വേരി വാർഡിൽ ആദ്യമായി ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തതിൻ്റെ പ്രതികാരമായി സി പി എം നേതൃത്വം നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണ്. അതിൻ്റെ ഭാഗമായാണ് ഇന്നലെ രാത്രി അക്രമം നടത്തിയതെന്ന് ബി.ജെ.പി. ആരോപിച്ചു.
സംഭവസ്ഥലംബി ജെ പി ജില്ല ജനറൽ സെക്രട്ടറി എ.പി ഗംഗാധരൻ, ജില്ല സെൽ കോഡിനേറ്റർ രമേശൻ ചെങ്ങൂനി, കെ. കെ. ഹരിദാസ്, സനീഷ് ബാലകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.
BJP leader's autorickshaw was attacked and damaged




































