തളിപ്പറമ്പ്: ജോലിക്കിടയില്‍ കുഴഞ്ഞുവീണ മുയ്യം സ്വദേശി മരിച്ചു.മുയ്യത്തെ അവരാക്കന്‍ വീട്ടില്‍ എ.സൈനുദ്ദീനാണ്(50) മരിച്ചത്.
കാക്കാത്തോട് റോഡിലെ അറേബ്യന്‍ സൂക്ക് എന് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സൈനുദ്ദീന്‍ ഇന്ന് രാവിലെ 9.45 ന് ജോലിക്കിടയില്‍നെഞ്ചുവേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.


ഭാര്യ മുംതാസ്.മക്കള്‍: ഫാത്തിമ, അബ്ദുള്ള, സുഹൈല്‍, ഷാഹില്‍.സഹോദരങ്ങള്‍- അഷ്റഫ്, ജബ്ബാര്‍, അബ്ദുല്‍ കരീം, നബീസ, സാറബി.
കബറടക്കം ഇന്ന് നടക്കും.
Sainudheen