കണ്ണൂർ: കുടുംബശ്രീ സിഡിഎസുകളിലെ മികച്ച സേവനങ്ങളെ അടിസ്ഥാനമാക്കി ISO സർട്ടിഫിക്കേഷന്‍ തളിപ്പറമ്പ നഗരസഭ സിഡിഎസ് നേടി. ശ്രീ ശാക്തീകരണങ്ങളുടെ ദാരിദ്ര്യനിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേരള സർക്കാർ രൂപകൽപ്പന ചെയ്ത ബൈലോ പ്രകാരമുള്ള സ്ത്രീ ശാക്തീകരണങ്ങളുടെ ദാരിദ്ര്യനിർമാർജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കേരള സർക്കാർ രൂപകൽപ്പന ചെയ്ത ബൈലോ പ്രകാരമുള്ള എല്ലാ സേവന പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കിയതിനാണ് ISO നേട്ടം.
സിഡിഎസിനെ ISO നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കി ഗുണനിലവാരമുള്ള ഓഫീസ് സംവിധാനം, പശ്ചാത്തല സൗകര്യങ്ങളുടെ നിലവാരം, വയോജന സൗഹൃദ സേവന സംവിധാനം, കൗൺസിലിംഗ് സേവനം എന്നിവ ഗുണമേന്മ നിർവചിക്കുന്നതിനുള്ള ഘടകങ്ങൾ ആയിരുന്നു കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏത് വിവരവും വേഗത്തിൽ ലഭ്യമാക്കാൻ കഴിയും വിധമാണ് സിഡിഎസ് സജ്ജീകരണം.


ഇതിനായി ഫ്രണ്ട് ഓഫീസ്,ഹെൽപ്പ് ഡെസ്ക് സംവിധാനം, രേഖകളുടെ പരിപാലനം സിഡിഎസ് അംഗങ്ങളുടെ പങ്കാളിത്തത്തോടെ കൂടിയ ഗുണമേന്മ നയം രൂപീകരണം എന്നിവ കാര്യക്ഷമായി നടപ്പിലാക്കുന്നു അക്കൗണ്ട് സംവിധാനം കാര്യക്ഷമമാക്കുന്നതിനു വർഷത്തിൽ രണ്ട് തവണ ഇന്റേണൽ ഓഡിറ്റ് നടക്കുന്നു. കണ്ണൂർ ശിക്ഷക് സദസിൽ വച്ച് നടന്ന ISO സർട്ടിഫിക്കേഷന്‍ കൈമാറുന്ന പരിപാടിയിൽ തളിപ്പറമ്പ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റജില പി,സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുകാറിന്റെ നേതൃത്വത്തിൽ ടീം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
thalipparamb cds