ആന്തൂർ നഗരസഭ ശുചിത്വ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു

ആന്തൂർ നഗരസഭ ശുചിത്വ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു
Sep 30, 2025 07:46 PM | By Sufaija PP

ആന്തൂർ നഗരസഭ സ്വച്ഛത ഹി സേവ, ശുചിത്വോത്സവം 2025 ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. വൈസ് ചെയർപേഴ്സൺ വി സതിദേവിയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ പി മുകുന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ മനോജ്‌ കുമാർ സ്വാഗതം ആശംസിച്ചു.

എം വി ആർ സ്‌നേയ്ക്ക് പാർക്ക് ഡയറക്ടർ പ്രൊഫസർ ഇ കുഞ്ഞിരാമൻ മുഖ്യാതിഥി ആയി. മൊറാഴ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ്‌ സയൻസ് കോളേജിലെയും, മൊറാഴ ഹയർ സെക്കന്ററി സ്‌കൂളിലെയും വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബോട് കൂടിയാണ് കൂട്ടയോട്ടത്തിന് തുടക്കം കുറിച്ചത്. നഗരസഭ ശുചിത്വ ലോക്കൽ ബ്രാൻഡ് അംബാസിഡർ രജിത മധു കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു.

ശുചിത്വസന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ കൂട്ടയോട്ടം ഉത്സാഹപൂർവ്വമായ പങ്കാളിത്തത്തോടെ പറശ്ശിനിക്കടവ് സ്‌നേയ്ക്ക് പാർക്കിൽ നിന്ന് ആവേശോജ്വലമായി ആരംഭിച്ച് നഗരസഭ ഓഫീസിന് സമീപം സമാപിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർമാന്മാർ, കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, സ്‌നേയ്ക്ക് പാർക്ക് ജീവനക്കാർ, എം വി ആർ കോളേജ് വിദ്യാർത്ഥികൾ, എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ, മൊറാഴ കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ്‌ സയൻസ് കോളേജ് വിദ്യാർത്ഥികൾ, മൊറാഴ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ, റോയൽ ഫുട്ബോൾ അക്കാദമി സ്റുഡന്റ്‌സ് ഹരിതകർമ്മസേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പരിപാടിയിൽ പങ്ക് ചേർന്നു.

നഗരസഭ ഓഫീസ് പരിസരത്തു വെച്ച് ഹരിതകർമ്മസേനയുടെ നൃത്തത്തോടു കൂടി പരിപാടി അവസാനിച്ചു. ശേഷം, കൂട്ടയോട്ടത്തിൽ പങ്കെടുത്ത എല്ലാവരും നഗരസഭ പരിസരത്ത് സംഘടിപ്പിച്ച ഉറവിട ജൈവമാലിന്യ സംസ്കരണ യൂണിറ്റുകളും വേസ്റ്റ്-ടു-ആർട്ട് പ്രദർശനവും സന്ദർശിച്ചു..

Anthoor Municipality organized a cleanliness drive

Next TV

Related Stories
വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4 ആയി

Feb 23, 2026 09:30 PM

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4 ആയി

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4...

Read More >>
ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Feb 23, 2026 08:06 PM

ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന്...

Read More >>
ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്; ശ്രദ്ധിക്കൂ

Feb 23, 2026 08:02 PM

ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്; ശ്രദ്ധിക്കൂ

ഫ്രിജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്;...

Read More >>
പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു

Feb 23, 2026 07:56 PM

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ പോലീസ്...

Read More >>
അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി

Feb 23, 2026 07:51 PM

അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി

അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ്...

Read More >>
നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

Feb 23, 2026 04:22 PM

നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup