തളിപ്പറമ്പ : വാഹനം നിർത്തി പുറത്ത് ഇറങ്ങുന്നതിനിടയിൽ കാർ കത്തി യുവാവിന് ഗുരുതരം. തളിപ്പറമ്പ പൂക്കോത്ത് തെരു സ്വദേശിയും തളിപ്പറമ്പകോപ്പറേറ്റീവ് അർബൻ ബാങ്കിലെ അപ്രയ്സറുമായ ധനേഷിനാണ് പരിക്കേറ്റത്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡികോളെജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 10 മണിയോടെ ബാങ്കിലെക്ക് പോകുന്നതിനായി കാറുമായി എത്തിയ ധനേഷ് കാനത്ത് അമ്പലത്തിന് സമീപം കാർപാർക്ക് ചെയ്ത് ഡോർ തുറന്ന് ഇറങ്ങുന്നതിടെ മുൻഭാഗത്ത് നിന്ന് തീപ്പാരി ഉണ്ടാവുകയും പുറത്തിറങ്ങുന്നതിന് മുമ്പ്തിപ്പടർന്ന് പൊള്ളലെൽക്കുകയും ആയിരുന്നു. മുഖത്തും കൈയ്ക്കും ശരീരത്തിൻ്റെ പുറംഭാഗത്തും പൊള്ളലേറ്റിറ്റുണ്ട്.
Car accident



































