വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4 ആയി

വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4 ആയി
Feb 23, 2026 09:30 PM | By Sufaija PP

കോഴിക്കോട്:കോഴിക്കോട് വലിയങ്ങാടിയില്‍ കോര്‍പറേഷന്‍ ഉടമസ്ഥതയിലുളള ഗോഡൗണ്‍ കെട്ടിടത്തിലെ സ്ളാബുകള്‍ തകര്‍ന്ന് വീണ് 4 കയറ്റിറക്ക് തൊഴിലാളികള്‍ മരിച്ചു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന ജബ്ബാര്‍, ബഷീര്‍, അഷ്റഫ്, വിനോദ് എന്നീ തൊഴിലാളികളാണ് കോണ്‍ക്രീറ്റ് പാളികള്‍ ശരീരത്തില്‍ പതിച്ച് ദാരുണമായി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

രാവിലെ 11.30 ഓടെയാണ് കോഴിക്കോട് കടപ്പുറത്തോട് ചേന്നുളള വലിയങ്ങാടിയിലേക്കുളള പ്രധാന പ്രവേശന കവാടത്തിന് സമീപത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ സണ്‍ഷൈഡ് സ്ളാബുകള്‍ തകര്‍ന്ന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ പതിച്ചത്. ഏഴ് പേരായിരുന്നു അപകട സമയം സ്ഥലത്തുണ്ടായിരുന്നത് കോണ്‍ക്രീറ്റ് സ്ളാബുകള്‍ അടര്‍ന്ന് വീഴുന്നത് കണ്ട് ഓടി മാറിയ രണ്ട് പേര്‍ രക്ഷപ്പെട്ടു.

ബാക്കി അഞ്ച് പേര്‍ക്ക് മേലാണ് കൂറ്റന്‍ ബിമും സ്ളാബുകളും പതിച്ചത്. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റാനായെങ്കിലും ബീമിന് അടിയില്‍ പെട്ട മൂന്ന് പേരെ ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് പുറത്തെടുത്തത്.

ബീച്ച് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ബഷീറിന്‍റെയും അഷ്റഫിന്‍റെയും ജീവന്‍ നഷ്ടമായിരുന്നു. ആശുപത്രിയില്‍ എത്തി അര മണിക്കൂറിനകം ജബ്ബാറും മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെ വൈകീട്ടോടെയാണ് കൊയിലാണ്ടി സ്വദേശി വിനോദന്‍ മരിച്ചത്. അപകടാവസ്ഥയിലുളള കെട്ടിടങ്ങളുളള പട്ടികയിലുളള ഈ കെട്ടിടത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കോര്‍പറേഷന്‍ അധികാരികളാണ് അപകടത്തിന് പ്രധാന ഉത്തരവാദികള്‍ എന്ന് യുഡിഎഫും എന്‍ഡിഎയും ആരോപിച്ചു.എന്നാല്‍ കെട്ടിടം ഒഴിയണമെന്ന നിര്‍ദ്ദശമൊന്നും കോര്‍പറേഷനില്‍ നിന്ന് കിട്ടിയിരുന്നില്ലെന്നും ഈ മാസം ഉള്‍പ്പെടെ വാടക നല്‍കിയിരുന്നു എന്നും ഗോഡൗണ്‍ നടത്തിപ്പുകാര്‍ പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് കോര്‍പറേഷന്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത പക്ഷം നാളെ മുതല്‍ കോര്‍പറേഷന് മുന്നില്‍ അനിശ്ചിത കാല സമരം നടത്തുമെന്നാണ് ബിജെപി പ്രഖ്യാപനം.

Kozhikode valiyanhadi

Next TV

Related Stories
ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

Feb 23, 2026 08:06 PM

ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന്...

Read More >>
ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്; ശ്രദ്ധിക്കൂ

Feb 23, 2026 08:02 PM

ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്; ശ്രദ്ധിക്കൂ

ഫ്രിജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്;...

Read More >>
പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു

Feb 23, 2026 07:56 PM

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു

പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ പോലീസ്...

Read More >>
അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി

Feb 23, 2026 07:51 PM

അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി

അനധികൃതമായി കടത്തുകയായിരുന്ന മണൽ ലോറി പോലീസ്...

Read More >>
നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

Feb 23, 2026 04:22 PM

നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു

നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്ക് പോകാനിരിക്കെ കണ്ണൂർ സിറ്റി സ്വദേശിയായ യുവാവ് ദുബായിൽ കുഴഞ്ഞുവീണ്...

Read More >>
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി

Feb 23, 2026 04:19 PM

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കൂടി

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില...

Read More >>
Top Stories