സീബ്രാലൈനിൽ സൈക്കിളിൽ റോഡ്മുറിച്ച് കടക്കുകയായിരുന്നു 9 വയസ്സുകാരനെ അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. സൈക്കിളിൽ ഇടിച്ച ബൈക്ക് മുന്നോട്ടു പോയി മറിഞ്ഞു.
തളിപ്പറമ്പ് ആലക്കോട് റോഡ് സയ്യിദ് നഗറിൽ റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുന്നിൽ ഇന്നലെ വൈകിട്ടാണ് അപകടം. റോയൽ ഇംഗ്ലീഷ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയും സി എച്ച് റോഡിലെ കൊടിയിൽ ജസീമിന്റെ മകനുമായ ഹംദാനാണ് അപകടത്തിൽപ്പെട്ടത് അപകടത്തിന്റെ സിസിടിവി ദൃശ്യം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വലിയൊരു അപകടമാണ് തലനാരിഴക്ക് തെന്നി മാറിയത്.
A student cyclist was hit by a bike