തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരായ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇന്നലെ ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്‍ നഗരത്തിലും പരിസരങ്ങളിലും നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവര്‍ പിടിയിലായത്.
പട്ടുവം ചെറുവിലക്കാട്ടെ കടാങ്കോട്ട് പുതിയ വീട്ടില്‍ കെ.പി.ശ്രീഹരി സുരേന്ദ്രന്‍(19),പട്ടുവം പടിഞ്ഞാറേച്ചാലിലെ പുന്നച്ചേരി വീട്ടില്‍ കെ.വിശ്വജിത്ത്(19),കാസര്‍ഗോഡ് സീതാംഗോളി പുത്തിഗെയിലെ കട്ടത്തട്ക്ക വീട്ടില്‍ കെ.സുലൈമാന്‍(25),സീതാംഗോളി പുത്തിഗെ മുഗു റോഡിലെ സൂബൈര്‍ മന്‍സിലില്‍ അബ്ദുല്‍ സുബൈര്‍(24),സീതാംഗോളി അംഗഡിമുഗര്‍ കാക്കര്‍ വീട്ടില്‍ മുഹമ്മദ് ഇനാമുദ്ദീന്‍(22) എന്നിവരുടെ പേരിലാണ് കേസ്.


സീനിയര്‍ സി.പി.ഒമാരായ പി.വിജേഷ്, കെ.ഇ.മഹേഷ്, എ.എസ്.ഐ ഷിജു അഗസ്റ്റിന്‍, പി.വി.ലിഗേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Cannabis