90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

90 ൽ അധികം സീറ്റ് നേടും, തുടർ ഭരണം ഉറപ്പെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ
Apr 12, 2026 08:06 PM | By Sufaija PP

തിരുവന്തപുരം: 90ൽ അധികം സീറ്റുകള്‍ നേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിലേറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും 90 ൽ കൂടുതൽ സീറ്റുകൾ നേടിയെന്ന് പറഞ്ഞ അദ്ദേഹം ഈ തെരഞ്ഞെടുപ്പിലും അതാവർത്തിക്കുമെന്നും തുടർഭരണം ഉറപ്പാണെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ എന്ന കാഴ്ചപ്പാട് ജനങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ വലിയ അംഗീകാരമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരമില്ല, മറിച്ച് ഇടതു സർക്കാർ തുടരണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും വലിയതോതിൽ പണക്കൊഴുപ്പ് ഉപയോഗിച്ച് പ്രചരണംനടത്തിയെന്ന് ആരോപിച്ച അദ്ദേഹം ഉത്തരേന്ത്യയിൽ കാണുന്നതുപോലെയുള്ള സാഹചര്യം കേരളത്തിൽ കാണുകയുണ്ടായെന്നും പറഞ്ഞു. ‘ഈ സാഹചര്യത്തിലും വളരെയേറെ ശ്രദ്ധേയമായ പ്രവർത്തനമാണ് എൽഡിഎഫിന് വേണ്ടി പ്രവർത്തകർ നടത്തിയത്. ഈ ചൂടിലും ജോലിയെല്ലാം ഉപേക്ഷിച്ച് പ്രവർത്തകർ പ്രചരണത്തിന് ഇറങ്ങി. ലക്ഷക്കണക്കിനായ ഈ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പ്രവർത്തനത്തിനുള്ള ഫലം തെരഞ്ഞെടുപ്പിൽ ഉണ്ടാകും’, എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

വോട്ടിങ് ശതമാനത്തിലെ വർധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണ് എന്ന രീതിയിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും അത് അവാസ്തവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഐആറിന് ശേഷം വോട്ടർമാരുടെ എണ്ണം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ‘2.71 കോടി വോട്ടർമാരാണ് എസ്ഐആറിന് ശേഷം ഉള്ളത്. 78.27 % വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 71 മണ്ഡലങ്ങളിൽ 2021 നേക്കാൾ കുറയുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു വോട്ട് ചെയ്തവരുടെ എണ്ണം കുറഞ്ഞു,’ അദ്ദേഹം വ്യക്തമാക്കി.

m v govindan

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

Apr 12, 2026 08:07 PM

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി 17കാരിയെ പീഡിപ്പിച്ച കേസിൽ വൈദികൻ...

Read More >>
കണ്ണീരോടെ നിതിന്  വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

Apr 12, 2026 05:14 PM

കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം...

Read More >>
ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

Apr 12, 2026 05:11 PM

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ...

Read More >>
മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ സന്ദേശം

Apr 12, 2026 03:08 PM

മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ സന്ദേശം

മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ...

Read More >>
അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ കൺവീനർ

Apr 12, 2026 03:03 PM

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ...

Read More >>
ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല, വെടിനിർത്തൽ അനിശ്ചിതത്വത്തിൽ

Apr 12, 2026 09:31 AM

ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല, വെടിനിർത്തൽ അനിശ്ചിതത്വത്തിൽ

ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല, വെടിനിർത്തൽ അനിശ്ചിതത്വത്തിൽ...

Read More >>
Top Stories

News Roundup