കണ്ണീരോടെ നിതിന് വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി

കണ്ണീരോടെ നിതിന്  വിടചൊല്ലി നാട്; സംസ്കാരം പൂര്‍ത്തിയായി
Apr 12, 2026 05:14 PM | By Sufaija PP

അഞ്ചരക്കണ്ടി : നെഞ്ചുലച്ച് നിതിൻ രാജിന്റെ മടക്കയാത്ര. സഹോദരിയുടെ വീട്ടുവളപ്പിൽ ഇനി നിതിൻ അന്ത്യവിശ്രമം കൊള്ളും.സങ്കടം അലയടിച്ച വീട്ടിൽ ഏവരുടെയും ഹൃദയം തകർക്കുന്ന കാഴ്ച. മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന ആ അമ്മയ്ക്ക് കാണേണ്ടി വന്നത് ചേതനയറ്റ ശരീരം. ജാതിവെറിയുടെ പേരിൽ അധ്യാപകർ തകർത്തുകളഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം കൂടിയാണ്.നിതിൻ രാജിന്റെ മരണത്തിൽ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. മകനെ തള്ളിയിട്ടു കൊന്നതെന്നാണ് കുടുംബത്തിന്റെ പരാതി.

കോളജ് അധികൃതർ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്ന് നിതിൻ രാജിന്റെ സഹോദരിയും ,സഹോദരി ഭർത്താവും ആരോപിച്ചു. അതിനിടെ നിതിൻ രാജ് ആത്മഹത്യ ചെയ്തത് അധ്യാപകരിൽ നിന്നുണ്ടായ ദുരനുഭവങ്ങളെ തുടർന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു.അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നാണ് നിതിൻ താഴേക്ക് വീണത്. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു എന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെ അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു. നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചു, നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു.

nithin raj

Next TV

Related Stories
ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

Apr 12, 2026 05:11 PM

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ കുറിപ്പ്

ഇടതുപക്ഷ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ആന്തൂർ സഖാക്കൾ ഫേസ്ബുക് പേജിലെ...

Read More >>
മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ സന്ദേശം

Apr 12, 2026 03:08 PM

മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ സന്ദേശം

മെഡിക്കൽ വിദ്യാർഥിയുടെ ആത്മഹത്യ: അധ്യാപകർക്കെതിരെ നിധിൻ രാജിന്റെ ശബ്ദ...

Read More >>
അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ കൺവീനർ

Apr 12, 2026 03:03 PM

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ, യു. എം ഉനൈസ് ജനറൽ കൺവീനർ

അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ് ജനറൽ...

Read More >>
ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല, വെടിനിർത്തൽ അനിശ്ചിതത്വത്തിൽ

Apr 12, 2026 09:31 AM

ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല, വെടിനിർത്തൽ അനിശ്ചിതത്വത്തിൽ

ചർച്ച പരാജയം, ഒരു കരാറുമില്ലാതെ മടങ്ങുകയാണെന്ന് ജെഡി വാൻസ്; അമേരിക്കയുടെ നിബന്ധനകൾ ഇറാൻ അംഗീകരിച്ചില്ല, വെടിനിർത്തൽ അനിശ്ചിതത്വത്തിൽ...

Read More >>
പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം

Apr 11, 2026 10:13 PM

പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം

പയ്യന്നൂരിലെ മുഴുവൻ ആക്രമ സംഭവങ്ങളിലും കേസെടുത്തു നടപടി സ്വീകരിക്കാൻ പോലീസിന്...

Read More >>
കിണറില്‍ വീണ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

Apr 11, 2026 10:09 PM

കിണറില്‍ വീണ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന...

Read More >>
Top Stories

News Roundup