ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ച തളിപ്പറമ്പ കുടുംബശ്രീ സി ഡി എസിനെ തളിപ്പറമ്പ നഗരസഭ അനുമോദിച്ചു.തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ ശ്രീമതി.മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് ചെയർമാൻ ശ്രീ.കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷനായി.
ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി മൊമന്റോ സി.ഡി.എസ് ചെയർപഴ്സൺ രാജി നന്ദകുമാറിന് കൈമാറി.സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.കെ.ഷബിത,പി.പി.മുഹമ്മദ് നിസാർ,കെ.പി.ഖദീജ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ കൗൺസിലർമാരും,സി ഡി എസ് മെമ്പർമാരും പങ്കെടുത്തു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജില.പി സ്വാഗതവും,മെമ്പർ സെക്രട്ടറി ദിവ്യ നന്ദിയും പറഞ്ഞു.
kudumbasree cds






























