പരിയാരം: സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പൗരസ്ത്യ സുവിശേഷ സമാജം സ്‌ഥാപകൻ 'മൽഫോനൊ നാസീഹോ' ആത്തുങ്കൽ വന്ദ്യ ഗീവർഗീസ് കോറെപ്പി സ്ക്‌കോപ്പയുടെ 28-ാമത് അനുസ്‌മരണവും, സമാജദിനാഘോഷവും, കണ്ണൂർ-പരിയാരത്ത് നിർമ്മാണം പൂർത്തീകരിച്ച മേഖലാ സെൻററിൻറെയും, ക്ലെമൻസി ജെറിയാട്രിക് ഹോമിൻറയും കൂദാശയും ഉദ്ഘാടനവും നടന്നു.
ബുധനാഴ്ച വൈകുന്നേരം അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണവും സന്ധ്യാനമസ്ക്കാരത്തിനു ശേഷം മേഖലാ സെൻററിന്റെ കൂദാശയും നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം എം വിജിൻ ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനാധിപൻ മോർ ക്രിസോസ മോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. പരിശുദ്ധ എപ്പിസ്ക്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
കോഴിക്കോട് ഭദ്രാസനാധിപൻ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത അനുസ്‌മരണ പ്രഭാഷണം നടത്തി.വന്ദ്യ ഗീവർഗീസ് റമ്പാൻ കുറ്റിപ്പുഴയിൽ, സമാജം ജനറൽ സെക്രട്ടറി ഫാ. തങ്കച്ചൻ വർഗീസ് വെള്ളപ്പാക്കുഴിയിൽ, എം ശ്രീധരൻ, ഡോ. മനോജ് ഡി.കെ. എം.ഡി, ടി വി. കമല, ഫാ.തോംസൺ കൊറ്റിയാത്ത്, ഫാ. ജോർജ്‌ജ് പുഞ്ചത്തറപ്പേൽ, കമാൻഡർ ബാബു മാത്യു ചക്കാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. സമാജം ട്രഷറർ മനോജ് വർഗീസ് കൃതജ്‌ഞത രേഖപ്പെടുത്തി.
Samaj Day celebration and inauguration of Pariyaram Mission Center organized






























